പുതുമനസ്സും മറന്നും മറച്ചുമീ
പുതിയ ലോകത്തെ നോക്കാത്തരീതിയും
മൊഴിമഴച്ചാര്‍ത്തിലുള്ളവള്‍നീ; നിന
ക്കെഴുതിടുന്നവയ്ക്കുള്ളൂര്‍ജമാര്‍ജവം!
പുതിയ ലോകത്തെ നോക്കാത്തരീതിയും
മൊഴിമഴച്ചാര്‍ത്തിലുള്ളവള്‍നീ; നിന
ക്കെഴുതിടുന്നവയ്ക്കുള്ളൂര്‍ജമാര്‍ജവം!
പഴയ രീതിയില്‍വൃത്തവും താളവും
പഴമനസ്സുമാണെന്‍കാവ്യധാരയില്‍
എഴുതിടുമ്പോള്‍ത്തുളുമ്പിത്തുളുമ്പിവ-
ന്നൊഴുകിയെന്നെയും മൂടിടാറുള്ളൊരീ
പദശതങ്ങളില്‍സ്വന്ത സ്വപ്നങ്ങളും
ഹൃദയഭാവാര്‍ദ്രമാമുള്‍ത്തിളക്കവും!!
പഴമനസ്സുമാണെന്‍കാവ്യധാരയില്‍
എഴുതിടുമ്പോള്‍ത്തുളുമ്പിത്തുളുമ്പിവ-
ന്നൊഴുകിയെന്നെയും മൂടിടാറുള്ളൊരീ
പദശതങ്ങളില്‍സ്വന്ത സ്വപ്നങ്ങളും
ഹൃദയഭാവാര്‍ദ്രമാമുള്‍ത്തിളക്കവും!!
ഇവിടെയൊക്കെയും കാപട്യമെന്നു ഞാന്‍
കവിതയില്‍ക്കൂടിയാലപിച്ചീടവെ
ഇവിടെയുള്ള യാഥാര്‍ഥ്യങ്ങളായി നിന്‍
കവിതമാറ്റുകെന്നാണു ചൊല്ലുന്നു നീ!
കവിതയില്‍ക്കൂടിയാലപിച്ചീടവെ
ഇവിടെയുള്ള യാഥാര്‍ഥ്യങ്ങളായി നിന്‍
കവിതമാറ്റുകെന്നാണു ചൊല്ലുന്നു നീ!
''കവിതയെന്തിന്നു?'' യാഥാര്‍ഥ്യമല്ല, യുള്‍ -
ക്കടലുമോളവും താളവും കണ്ടറി-
ഞ്ഞനുഭവിപ്പിച്ചിടുന്നതിന്നാണ,തി-
ന്നിവിടെയാവുമോ നീന്‍പദച്ചാര്‍ത്തിനാല്‍ ?
ക്കടലുമോളവും താളവും കണ്ടറി-
ഞ്ഞനുഭവിപ്പിച്ചിടുന്നതിന്നാണ,തി-
ന്നിവിടെയാവുമോ നീന്‍പദച്ചാര്‍ത്തിനാല്‍ ?
സ്വയമുണര്‍ന്നുവന്നീടുന്നു, ചോദ്യങ്ങ-
ളിവിടെയീവിധം കുത്തിക്കുറിക്കവെ
എഴുതിടാതിരുന്നീടിലുള്‍ക്കാഴ്ചകള്‍
പലതു നഷ്ടമായ്‌പ്പോകുന്നെനിക്കു; ഞാന്‍
എഴുതിടേണമീ രീതിയില്‍നിത്യവും!
ളിവിടെയീവിധം കുത്തിക്കുറിക്കവെ
എഴുതിടാതിരുന്നീടിലുള്‍ക്കാഴ്ചകള്‍
പലതു നഷ്ടമായ്‌പ്പോകുന്നെനിക്കു; ഞാന്‍
എഴുതിടേണമീ രീതിയില്‍നിത്യവും!
എഴുതിടാതിരുന്നീടുകില്‍വായുവില്‍
അലിയുമെന്നില്‍പ്പുണര്‍ന്നുണര്‍ന്നര്‍ഥങ്ങ-
ളരുളിടേണ്ട വാഗ്താരകാരശ്മികള്‍ !!
എഴുതിടേണ്ട നീയീവിധം; നിന്‍ വഴി-
മൊഴിയു,മന്യമാണെങ്കിലും നിന്‍മൊഴി-
യ്ക്കടിയിലുള്ളതാം സ്രോതസ്സു കാണ്മു ഞാന്‍!
അലിയുമെന്നില്‍പ്പുണര്‍ന്നുണര്‍ന്നര്‍ഥങ്ങ-
ളരുളിടേണ്ട വാഗ്താരകാരശ്മികള്‍ !!
എഴുതിടേണ്ട നീയീവിധം; നിന്‍ വഴി-
മൊഴിയു,മന്യമാണെങ്കിലും നിന്‍മൊഴി-
യ്ക്കടിയിലുള്ളതാം സ്രോതസ്സു കാണ്മു ഞാന്‍!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ