നിത്യചൈതന്യയതിയുടെ കൂടെ ഏതാനും വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ നാരായണഗുരുവിനെ കേരളത്തിലെ ഒരു പ്രത്യേകസമുദായക്കാരുടെ നേതാവായേ ഞാന്‍ കാണുമായിരുന്നുള്ളൂ. ലോകത്തില്‍ ഏറ്റവും ശ്രദ്ധേയമായ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അര ഡസന്‍ പേരിലൊരാളായി നാരായണഗുരുവിനെ താന്‍ ദര്‍ശിക്കുന്നു എന്നും തന്റെ ദര്‍ശനവ്യക്തത നാരായണഗുരുവിന്റെ കൃതികളില്‍നിന്നു ലഭ്യമായിട്ടുള്ളതാണെന്നും നിത്യചൈതന്യയതി പറഞ്ഞതിനെത്തുടര്‍ന്നാണ് നാരായണഗുരുവെന്ന കവിയിലേക്ക് എന്റെ ശ്രദ്ധതിരിയുന്നത്. നാരായണഗുരുവിന്റെ ഒരു കൃതിയും കാണാപ്പാഠം പഠിക്കാനൊന്നും എനിക്കിനിയും കഴിഞ്ഞിട്ടില്ല. (എന്റേതെന്ന് ഞാനവകാശപ്പെടാറുള്ളവ പോലും കാണാതെ ചൊല്ലാന്‍ എനിക്കു കഴിയാറില്ല. പിന്നെയല്ലേ?) എന്നാല്‍ ആത്മോപദേശശതകത്തിന്റെ വൃത്തവും താളവും എന്തും അതിലെഴുതാന്‍ പ്രേരിപ്പിക്കുമാറ് എന്നെ സ്വാധീനിച്ചിട്ടുണ്ട്.
നാരായണഗുരുവിന്റെ ആത്മോപദേശശതകം സ്വയം മനസ്സിലാക്കാന്‍ ഞാന്‍ നടത്തുന്ന ഒരു കാവ്യവ്യാഖ്യാന സംരംഭമാണിത്. പൂര്‍ത്തിയായിട്ടില്ല. വായിക്കുന്നവര്‍ക്ക് പ്രയോജനപ്രദമായി തോന്നുന്നെങ്കില്‍ അഭിപ്രായം അറിയിക്കുമല്ലോ.
മൃഗേന്ദ്ര അത്യപൂർവ്വമായ ഒരു സംസ്കൃത വൃത്തമാണു്. ഗുരുവിനു ശേഷം ഇതു മറ്റാരും ഉപയോഗിച്ചിരുന്നില്ല. ഞാനെഴുതിയ ഗുരുദേവഗീത എന്ന കൃതിയിൽ ഇതു ഉപയോഗിച്ചിട്ടുണ്ട്, ചിന്താദശകം എന്ന കവിതയിൽ. ഇതിനു സുവക്ര്ത എന്നും അചല എന്നും പേരുകളുണ്ട്. ഭവതി മൃഗേന്ദ്രമുഖം ന ജൌ ജരൌഗഃ എന്നു നിർവ്വചനം. നജജര എന്ന നാലുഗണങ്ങളുമൊരു ഗുരുവും ചേർന്ന് ഒരോ പാദത്തിലും 13 അക്ഷരം വരുന്നു. ചൊല്ലുമ്പോൾ പുഷ്പിതാഗ്ര എന്ന വൃത്തവുമായി സാദൃശ്യം തോന്നും.ശിവശതകത്തിലും ഗുരു ഇതു ഉപയോഗിച്ചിട്ടുണ്ട്. അതേ വൃത്ത താളം നൽകിക്കൊണ്ട് എഴുതിയിരിക്കുന്ന ഈ സ്വതന്ത്ര ആവിഷ്കാരം നന്നായിട്ടുണ്ട്. താങ്കളുടെ പോസ്റ്റൽ വിലാസം അറിയിക്കുവാൻ താല്പര്യപ്പെടുന്നു.

മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമൃഗേന്ദ്രമുഖം എന്നൊരു തിരുത്ത്
മറുപടിഇല്ലാതാക്കൂ